രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി



മട്ടന്നൂർ: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പണം എക്സൈസ് സംഘം പിടികൂടി.കൊടുവള്ളി സ്വദേശി ഷമീറിൽ നിന്നാണ് 12.70 ലക്ഷം രൂപ പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്‌റ്റേറ്റ് സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മട്ടന്നൂർ എക്സൈസ് റെയ്ഞ്ചിലെ അസി. ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും മട്ടന്നൂർ തലശേരി റോഡിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഷമിറിനെ അറസ്റ്റ് ചെയ്ത് ഇൻകം ടാക്സ് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് കൈമാറി. സി പി ഷാ ജി, പി കെ സജേഷ്, എ കെ റി ജൂ, റിനീഷ് ഓർക്കട്ടേരി, രമേഷ് ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02