പഴയങ്ങാടി : സ്കൂള്‍ വിദ്യാർഥികള്‍ക്കടക്കം ലഹരി ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്ന യുവാവ് അറസ്റ്റില്‍. പുതിയങ്ങാടിയിലെ മുഹമ്മദ് അറഫാത്തിനെയാണ് (35) പഴയങ്ങാടി എസ്‌എച്ച് ഒ എൻ.കെ. സത്യനാഥന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പോലീസ് സംഘത്തെ കണ്ട ഉടനെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ പ്രതി ഉപേക്ഷിച്ച 64 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളും പോലീസ് കണ്ടെടുത്തു. യുവാവിനെ പയ്യന്നൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
WE ONE KERALA -NM
إرسال تعليق