കാസർഗോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം ; ഒരാൾക്ക് ഗുരുതര പരിക്ക്


കാസർകോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ. തോട്ടം നനയ്ക്കുന്നതിന് മോട്ടോർ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റു. നിലവിൽ കുഞ്ഞിരാമൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കൊല്ലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ എഴുപതുകാരന് പരുക്ക്. കൊല്ലം ആനയടി സുനിൽ ഭവനത്തിൽ ഡാനിയേൽ ( 70) ആണ് പരുക്കേറ്റത്. കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പശുവിന് തീറ്റയെടുക്കാൻ കൃഷിയിടത്തിൽ നിൽക്കുകയായിരുന്നു ഡാനിയേൽ. ഈ സമയം കാട്ടുപന്നിയിടിക്കുകയായിരുന്നു. ആക്രമണത്തിൽ വലതുകാൽ മൂന്നായി ഒടിഞ്ഞ ഡാനിയേൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം പാലക്കാട് കാട്ടു പന്നിയിടിച്ച് വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരുക്ക് പറ്റി. ചിറ്റടിയിൽ ആണ് സംഭവം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നവർക്കാണ് പരുക്ക് പറ്റിയത്.പ്ലസ് വൺ വിദ്യാർഥികളായ ചിറ്റടി ആയാംകുടിയിൽ ആൻ്റോ സിബി (16 ), അലക്സ് പ്രിൻസ് (16) എന്നിവർക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്.അപകടത്തിൽ സാരമായി പരുക്കേറ്റ ആൻ്റോ സിബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്സ് പ്രിൻസിനെ വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم

AD01

 


AD02