നേട്ടങ്ങളുടെ നിറവിൽ എസ്. ഇ. എസ്


ശ്രീകണ്ഠാപുരം: എസ്. ഇ. എസ് കോളേജിൽ എമിനെന്റ് എസ് ഇ എസ് എന്ന പേരിൽ അച്ചീവ്മെന്റ് ഡേ  നടത്തി. പാഠ്യേതര മേഖലകളിൽ കഴിവ്‌ തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും സദസ്സിൽ  ആദരിച്ചു. എസ്. ഇ. എസ് കോളേജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച മോഡൽ പാർലിമെന്റിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളെയും കലാ- കായിക മേഖലകളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും എൻ. എസ്. എസ്, എൻ. സി. സി, എസ്. ഐ. പി തുടങ്ങിയ സംഘടനകളുടെ പ്രവർത്തന മികവിനെയും ആദരിച്ചു.   വഴിതെറ്റി പോകുന്ന പുതിയ തലമുറയെ പിടിച്ചുകെട്ടാൻ കലാ -കായിക വാസനകൾക്ക്‌ കഴിയുമെന്നും ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും കെ. കെ രത്നകുമാരി അഭിപ്രായപെട്ടു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ ശിവദാസൻ, എസ്. ഇ. എസ് കോളേജ് മാനേജർ വിനിൽ വർഗീസ്, കോളേജ് സെക്രട്ടറി സൈജോ ജോസഫ്, പി ടി എ വൈസ് പ്രസിഡന്റ്‌ കെ കെ കൃഷ്ണൻ, ഐ ക്യു എ സി കോർഡിനേറ്റർ ടി ജെ സജീഷ്, യൂണിയൻ അഡ്വൈസർ പി വി സലിജ, ഓഫീസ് സ്റ്റാഫ്‌ ഷിന്റോ ലൂക്ക, കോളേജ് യൂണിയൻ ചെയർമാൻ ജെ പി ആദിത് എന്നിവർ ആശംസ പ്രസംഗം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ പ്രജു കെ പോൾ നന്ദി അർപ്പിച്ചു.

Post a Comment

أحدث أقدم

AD01

 


AD02