വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന വികസനം; പ്രതിഷേധം വ്യാപകം


കണ്ണൂർ: ചക്കരക്കൽ പട്ടണം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡ് വികസിക്കുമ്പോൾ 150 കടകൾ പൂർണമായും അത്രതന്നെ കടകൾ ഭാഗികമായും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വ്യാപാരികളെ ഇല്ലാതാക്കിയുള്ള വികസനം അനുവദിക്കില്ലെന്നും വ്യാപാരികൾക്ക്. ന്യായമായ പുനരധിവാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിന് വ്യാപാരികൾ അണിനിരന്നു. ജില്ലാ പ്രസിഡണ്ട് ദേവസ്യമേച്ചേരി, ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് വൈസ് പ്രസിഡണ്ട് എ സുധാകരൻ, കെ പി നസീർ, കെ പ്രദീപൻ, ഖലീൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ചക്കരക്കൽ സർക്കിളിൽ നടന്ന പ്രതിഷേധ പൊതുയോഗത്തിൽ കെ പി നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പുനത്തിൽ ബാഷിത്, എ സുധാകരൻ, രാജൻ കുടിക്കി മൊട്ട, നാസർ അഞ്ചരക്കണ്ടി, അബ്ദുൽ അസീസ്, ഖലിൽ എന്നിവർ പ്രസംഗിച്ചു.



Post a Comment

أحدث أقدم

AD01

 


AD02