എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ


കണ്ണൂർ: എംഡിഎംഎ യുമായി യുവാവും യുവതിയും അറസ്റ്റിൽ. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നാല് ഗ്രാം എംഡിഎംഎ യും, ഒൻപത് ഗ്രാം കഞ്ചാവും പിടികൂടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കാപ്പിറ്റോൾ മാളിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണർ പി നിധിൻ രാജിൻ്റെ നിർദ്ദേശ പ്രകാരമാണ് റെയ്‌ഡ് നടന്നത്.

Post a Comment

أحدث أقدم

AD01

 


AD02