'എസ്എഫ്‌ഐയിലേക്ക് പലരും ചാടിക്കയറുന്നു, അധിക്ഷേപകരെ താക്കീത് ചെയ്തില്ല': ജി സുധാകരന്‍


ആലപ്പുഴ: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അതിനാല്‍ ആരും തന്നെ സംരക്ഷിക്കേണ്ടതില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പോസ്റ്റുകളൊന്നും കണ്ടിട്ടില്ല. പാര്‍ട്ടിയല്ല ഇതൊന്നും ചെയ്യുന്നത്. പാര്‍ട്ടി പിന്തുണ നശിപ്പിക്കുന്നവരാണ് ഇവര്‍. പൊളിറ്റിക്കല്‍ ക്രിമിനലിസം ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിഷേധിക്കാം. സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ല. അതുകൊണ്ട് തന്നെ ആരും സംരക്ഷിക്കേണ്ട, ജി സുധാകരന്‍ പറഞ്ഞു. താന്‍ എസ്എഫ്‌ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ അതിനകത്ത് പലരും ചാടിക്കയറുന്നുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. അവര്‍ അതിന്റെ നയത്തിനും പരിപാടിക്കും വിപരീതമായി പ്രവർത്തിക്കുന്നു. അധിക്ഷേപിച്ചയാള്‍ക്ക് താക്കീത് പോലും നല്‍കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വിവാദമായിരുന്നു. എസ്എഫ്‌ഐയെ ഉന്നമിട്ടാണ് കവിതെയെന്നായിരുന്നു വിമര്‍ശനം.

Post a Comment

أحدث أقدم

AD01

 


AD02