കോട്ടയം മെഡിക്കല്‍ കോളജില്‍ പഞ്ഞി പോലുമില്ലെന്ന് തിരുവഞ്ചൂര്‍; തിരുവഞ്ചൂരിനെ പഞ്ഞിക്കിട്ട് വീണാ ജോര്‍ജ്

 


തിരുവഞ്ചൂരിന് ചുട്ട മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന തിരുവഞ്ചൂരിന്റെ വാദത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.രാജ്യത്ത് സൗജന്യ ചികിത്സയില്‍ പുരസ്‌കാരം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിനാണെന്ന് കണക്കുകള്‍ നിരത്തി വീണാ ജോര്‍ജ് മറുപടി നല്‍കി.അതേസമയം നിയമസഭയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിർമശിച്ച്‌ വി കെ പ്രശാന്ത് എംഎല്‍എഎയും രംഗത്തെത്തി. കേരളത്തിൻെറ വികസനത്തിന് കോണ്‍ഗ്രസ് ഒരു സംഭാവനയും നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മകൻ ചത്താലും കുഴപ്പമില്ല മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്നതാണ് കോണ്‍ഗ്രസ് നയമെന്നും പ്രതിപക്ഷം പറയുന്നതല്ല ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം ശ്രീവരാഹം വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് പകുതിയായി കുറഞ്ഞതും ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ ഫണ്ട് തരാതിരുന്നിട്ടും നമ്മുടെ നാട് മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയം നേടിയത് ഇതാണ് വ്യക്തമാക്കുന്നതെന്നും വി കെ പ്രശാന്ത് എംഎല്‍എ കൂട്ടിച്ചേർത്തു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02