ഇരിട്ടി: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38) വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടി - മട്ടന്നൂർ റോഡിൽ കീഴൂർ കുന്ന് എം.ജി കോളജിനു സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഉളിയിൽ സ്വദേശിയായ ഫൈജാസ് സഞ്ചരിച്ച ആൾട്ടോ കാറും ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോ കാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്‌താണ് പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
WE ONE KERALA -NM
إرسال تعليق