കുടുംബശ്രീ സംയോജിത കൃഷി ക്ലസ്റ്റര്‍ പദ്ധതി


കണ്ണൂർ: കാർഷിക സമൃദ്ധിയിലൂടെ ആരോഗ്യം ആനന്ദം അതിജീവനം എന്ന സന്ദേശവുമായി കുടുംബശ്രീ മുന്നോട്ടുവച്ച സംയോജിത കൃഷി ക്ലസ്റ്റർ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലെ തിരഞ്ഞെടുക്കപ്പെട്ട എട്ടു വാർഡുകളില്‍ നിന്നായി 250 കർഷകരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് തില്ലങ്കേരി ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ -ലൈവ് ലി ഹുഡ് സർവീസ് സെന്റർ പ്രവർത്തിക്കുന്നത്. ഇടിക്കുണ്ട് വനിത വ്യവസായ എസ്റ്റേറ്റില്‍ പഞ്ചായത്ത് അനുവദിച്ച ബില്‍ഡിംഗില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എം.വി.ജയൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ സൈജു പത്മനാഭൻ, തില്ലങ്കേരി കൃഷി ഓഫീസർ എ. അപർണ, വെറ്ററിനറി ഡോക്ടർ സി.അരുണ്‍, ടി.ടി. വിഷ്ണു എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

AD01

 


AD02