മലയാളി സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഗൂഡലൂരിലാണ് അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂർ പാടംതുറൈയിൽ വെച്ചാണ് സംഭവം. നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
إرسال تعليق