തേയില തോട്ടത്തിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് പിടികൂടി; വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റും


വയനാട്: വയനാട്ടിലെ തേയില തോട്ടത്തിൽ കുടുങ്ങിയ പുള്ളിപ്പുലിയെ വനംവകുപ്പ് വലയിലാക്കി. വനംവകുപ്പ് ഒരുക്കിയ കേബിൾകെണിയിലാണ് പുലി കുടുങ്ങിയതെന്ന് ഡിഎഫ്ഒ പറഞ്ഞു. വെറ്റിനറി സർജൻ അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് പിടി കൂടുകയായിരുന്നു. പുലിയുടെ വയറിലാണ് കുരുക്ക് മുറുകിയത്. വയറിന് സാരമായി പരിക്കേറ്റിരുന്നു. പുലിയെ ഉടൻ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് തന്നെ മാറ്റും.മൂപ്പെനാട് നെടുമ്പാലയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. തേയില തോട്ടത്തിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു.

Post a Comment

أحدث أقدم

AD01

 


AD02