പെരിന്തൽ മണ്ണയിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക്കുത്തേറ്റു

 


മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്.പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02