സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്‌മെന്റ് വഴി നല്‍കാവുന്ന രീതി ഒരു മാസത്തിനകം നടപ്പാക്കും.കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റെടുക്കാം.വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും പേമെന്റ് നടത്താം. യു പി ഐ അടക്കം എല്ലാതരം ഡിജിറ്റല്‍ പേമെന്റും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം.ടിക്കറ്റ് ചാർജിനുള്ള പണം കൈയിൽ കരുതണമെന്നില്ല. ബാക്കി വാങ്ങാൻ മറന്ന് പോകുമെന്ന പ്രശ്നമില്ല. ചില്ലറ പ്രശ്നവും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒഴിവാക്കാം. യാത്രയ്ക്കിടെ ടിക്കറ്റ് നഷ്ടപ്പെട്ടാലും തുക ട്രാൻസ്ഫർ ചെയ്തു എന്നതിന് തെളിവുണ്ടാകും.
WE ONE KERALA -NM
إرسال تعليق