മലപ്പുറം: മലപ്പുറം താനൂരിൽ വൻ സ്പിരിറ്റ് വേട്ട. പുത്തൻ തെരുവിൽ ലോറിയിൽ കടത്തുകയായിരുന്ന 10,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുൻപ് സ്പിരിറ്റ് കടത്ത് സംബന്ധിച്ച സൂചനകൾ എക്സൈസിന് ലഭിച്ചിരുന്നു. ഗോവയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകുന്ന സ്പിരിറ്റ് രണ്ട് ദിവസമായി പിന്തുടർന്നാണ് എക്സൈസ് പിടികൂടിയത്.തൃശൂർ ചാവക്കാട് സ്വദേശികളായ ലോറി ഡ്രൈവർ സജീവ്, ക്ലീനർ മനോജ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മുന്നൂറ് ക്യാനുകളിൽ നിറച്ച നിലയിലായിരുന്നു സ്പിരിറ്റ് കടത്തിയത്. ക്യാനുകൾക്ക് മുകളിൽ പലകകൾ നിരത്തി മൈദ ചാക്കുകൾ വച്ചായിരുന്നു സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
WE ONE KERALA -NM
إرسال تعليق