‘കഴിഞ്ഞ വര്‍ഷവും ചോര്‍ത്തിയെന്ന് കുറ്റസമ്മതം, അയച്ചുനല്‍കിയത് പ്ലസ് വണ്‍ ചോദ്യപേപ്പര്‍’: പ്യൂണിന്റെ മൊഴിയിങ്ങനെ!


എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂള്‍ പ്യൂണിന്റെ മൊഴി പുറത്ത്. മുമ്പ് അറസ്റ്റിലായ ഫഹദുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകള്‍ ചോര്‍ത്താനായി എടുത്തെങ്കിലും വിവാദമായതോടെ ഇവ നല്‍കിയില്ല. സയന്‍സിന്റെ 4 പേപ്പര്‍ അയച്ചു നല്‍കി എന്നാണ് പിടിയിലായ ആള്‍ പറയുന്നത്. പ്ലസ് വണ്‍ ചോദ്യപേപ്പറിന്റെ കാര്യത്തിലാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകപ്പുമായി ചേര്‍ന്ന ഗുഢാലോചനയല്ല എന്ന് വ്യക്തമായി. നാസറിന്റെ ഫോണും മറ്റ് പ്രതികളുടെ ഫോണും ഫോറന്‍സിക് പരിശോധനക്ക് അയക്കും. കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. സംഭവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഒഴിച്ച് രണ്ട് മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. മലപ്പുറം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ പ്യൂണിനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയാണ് അറസ്റ്റിലായ നാസര്‍. മുമ്പ് അറസ്റ്റിലായ ഫഹദ് ഇതേ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു

Post a Comment

أحدث أقدم

AD01

 


AD02