പൊലീസിന്‍റെ പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു


പോലീസിന്‍റെ  സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും ബോധിപ്പിക്കാനായി പരാതിപരിഹാര സംവിധാനം നിലവില്‍ വന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ വച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.  കേരള പോലീസിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയിലൂടെയോ പോല്‍ആപ്പിലൂടെയോ പരാതി നല്‍കുകയോ മറ്റ് സേവനങ്ങള്‍ക്കായി അപേക്ഷിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് അപേക്ഷ പൂര്‍ത്തിയായശേഷം പോലീസ് സേവനത്തെക്കുറിച്ച് വിലയിരുത്താനും പരാതിപ്പെടാനുമായി ഒരു ലിങ്ക് അടങ്ങിയ SMS ഫോണില്‍ ലഭിക്കുന്നതാണ്. ഈ ലിങ്കിലൂടെ തുണ പോര്‍ട്ടലിലേക്ക് പോവുകയും അവിടെ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക്  ഉത്തരമായി പ്രതികരണങ്ങള്‍ അറിയിക്കാം, ഒപ്പം നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും.       പോലീസ് സേവനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അതും രേഖപ്പെടുത്താനാകും. അകാരണമായി അപേക്ഷ നിരസിക്കല്‍, അപേക്ഷകള്‍ക്ക് രസീത് നിരസിക്കല്‍, മോശമായ പെരുമാറ്റം മുതലായവ റിപ്പോര്‍ട്ട് ചെയ്യുവാന്‍ കഴിയും. പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി  സേവനങ്ങള്‍ നേടുന്നവര്‍ക്കായി പോലീസ് സ്റ്റേഷനില്‍ പതിച്ചിട്ടുള്ള QR കോഡ് സ്കാന്‍ ചെയ്തു പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന പരാതികള്‍  ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുന്നതാണ്. പരാതി പരിഹാരത്തിനായുള്ള നടപടികള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് നടപ്പാക്കുന്നത് ജില്ലാ പോലീസ് മേധാവിയുടെ നിരീക്ഷണത്തിലായിരിക്കും.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02