റോമാ.6 നാളെ തിയറ്ററിൽ


പയ്യന്നൂർ: സിനിമ സ്വപ്നം കണ്ട് നടന്ന പയ്യന്നൂരിലെയും പരിസരത്തെയും നാൽപതുപേർ ചേർന്ന് ഒരുക്കിയ റോമാ.6 വ്യാഴാഴ്ച തിയറ്ററിലെത്തും. ജുവൽ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ പികെഎംടി സഹജീവനം മീഡിയ, ചാരുകേശിനി പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമാണ് റോമാ.6. പയ്യന്നൂർ ശാന്തി തിയറ്ററിൽ ദിവസവും രാത്രി 7.30നാണ് പ്രദർശനം. സൗണ്ട് എൻജിനിയറും സംഗീതാധ്യാപകനുമായിരുന്ന ഷിജുവിന്റെയും കൂട്ടുകാരുടെയും ചർച്ചകൾക്കൊടുവിൽ സിനിമ സ്വന്തമായി നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചരിത്രമുറങ്ങുന്ന ഏഴിമലയുടെയും കണ്ടൽ സമൃദ്ധിയുടെ പച്ചപ്പിൽ ശ്രദ്ധേയമായ കവ്വായി കായലിന്റെയും പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. എല്ലാം വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ സമൂഹത്തിന് സംഭവിക്കുന്ന മൂല്യച്യുതിയും എല്ലാം അവസാനിച്ചുവെന്ന് കരുതുന്നിടത്തു നിന്ന് ആരംഭിക്കുന്ന മനസാക്ഷിയുടെ കുരിശുയുദ്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗിജിൽ പയ്യന്നൂരാണ് ഛായാഗ്രഹണം. എരഞ്ഞോളിക്കാരൻ്റെ രചനക്ക് വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകി പി ജയചന്ദ്രൻ പാടി. സുരേഷ് രാമന്തളി, പ്രമോദ് കാപ്പാട്, പീറ്റർ ഏഴിമല എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് ബെന്നി മാളിയേക്കലും ജയചന്ദ്രൻ കാവുന്താഴയുമാണ്. എഡിറ്റിങ്ങ് രജീഷ് ദാമോദരൻ, ബിജിഎം പ്രണവ് പ്രദീപ്, സ്റ്റിൽസ് നിഷാദ് സി പയ്യന്നൂർ, ചമയം പിയൂഷ് പുരുഷു, ടൈറ്റിൽ ഡിസൈൻ ദിനേശ് മദൻകുമാർ. വാർത്താസമ്മേളംനത്തിൽ ഷിജു പീറ്റർ, ദേവരാജ്, മദനൻ മാരാർ, ഉഷ കമൽ, കെ വി സ്മിത, അജിത് കീഴറ എന്നിവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01

 


AD02