ചെന്നിത്തലയുടെ എസ് എഫ് ഐ നിരോധനം എന്ന പ്രസ്താവന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് വരാന്‍ പാടില്ലാത്ത അപക്വമായ പ്രതികരണമാണെന്ന് കെ വി സുമേഷ് എം എല്‍ എ നിയമസഭയില്‍ വ്യക്തമാക്കി. എസ് എഫ് ഐയെ നിരോധിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. അതിന് മറുപടിയായി കെ എസ് യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് താന്‍ പറയില്ല. കാരണം താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷികളുടെ ചോരയാല്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് എസ് എഫ് ഐ. പൊലീസിനെ ആക്ഷേപിക്കുന്നതിന്റെ ലക്ഷ്യം രാഷ്ട്രീയം ആണ്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും കേരള പൊലീസ് മികവ് പുലര്‍ത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ നേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. പിണറായി വിജയന്‍ ആകാശത്തുനിന്ന് ഇറങ്ങിവന്ന് മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളല്ല. അനുഭവ പരിചയത്തിന്റെ കരുത്താണ് പിണറായി എന്നും കെ വി സുമേഷ് എം എല്‍ എ പറഞ്ഞു.

إرسال تعليق