വനിതാദിനം ആചരിച്ചു


പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ വനിതാദിനം ആചരിച്ചു. സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് എട്ടിന്റെ വനിതാദിനത്തിന് മുന്നോടിയായി കോളജിൽ വനിതാദിനാചരണം സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ശ്രീകണ്ഠപുരം നഗരസഭകൗൺസിലർ ജോസഫീന വർഗീസ് ഉദ്ഘാടനം ചെയ്‌തു. പികെഎം കോളജ് ഓഫ് എഡ്യൂ ക്കേഷൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു. കോളജ് അസിസ്റ്റന്റ് പ്രഫ. ജോമോൾ ജോസ്, വുമൺ സെൽ വിദ്യാർഥി പ്രതിനിധി ജ്യോതിസ് തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

AD01

 


AD02