മാനന്തവാടി: വയനാട്ടിൽ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂർ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളിൽ ലോറി കടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിക്കുള്ളില്‍ മുപ്പത്തഞ്ചോളം ആടുകളുടെ ജഡമുണ്ടായിരുന്നു. .രാജസ്ഥാനില്‍ നിന്ന് കോഴിക്കോട് മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആടുകളെ വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് വനംവകുപ്പ് അറിയിച്ചു. രാജസ്ഥാൻ സ്വദേശികളായ സദാൻ, മുസ്താക്ക്, നാഥു, ഇർഫാൻ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
WE ONE KERALA -NM
إرسال تعليق