മഹാ കുംഭമേളയ്ക്കിടെയുണ്ടായ അപകടം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി തള്ളി


മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹർജിയിൽ വ്യക്തതയില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. അപകടത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രയാഗ്‌രാജിലെ ത്രിവേണി ഘട്ടില്‍ ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിക്കുമ്പോഴായിരുന്നു അപടകം.സംഭവത്തിൽ 30 പേർക്കാണ് ജീവൻ നഷ്ടമായത്. 90 പേർക്ക് പരുക്കേറ്റിരുന്നു. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു.

Post a Comment

أحدث أقدم

AD01

 


AD02