ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍; കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 



ലഹരി മാഫിയക്കെതിരായ  അന്വേഷണ പരമ്പരയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലഹരി വാങ്ങാന്‍ പണം കിട്ടാതായതോടെ മോഷണത്തിന് ഇറങ്ങി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. കൊച്ചിയില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. മോഷണം നടത്തിയെന്ന് സമ്മതിക്കുന്ന കുട്ടികളുടെ ശബ്ദസന്ദേശം ലഭിച്ചു. മോഷ്ടിക്കുന്ന ബൈക്കുകള്‍ വിറ്റ് കിട്ടുന്ന പണം ലഹരി വാങ്ങാനും വില്‍ക്കാനുമായി ഉപയോഗിക്കും. പെണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ പുറത്തുകൊണ്ടുപോയത് എങ്ങനെയെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.കൈയിലെ പണം തീര്‍ന്നപ്പോള്‍ ബൈക്ക് മോഷ്ടിക്കുകയും നമ്പര്‍ പ്ലേറ്റടക്കം മാറ്റുകയുമൊക്കെ ചെയ്തതായി ഗ്രൂപ്പില്‍ ഇവര്‍ പറയുന്നുണ്ട്. പെണ്‍കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ പുറത്തുകൊണ്ടുപോയെന്നതടക്കം സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.കുട്ടികളുടെ സംഘത്തില്‍ നിരവധി പേരുണ്ട്. 

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02