കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം


ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ കുട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിം കോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അന്വേഷണ ഘട്ടത്തിലായതിനാല്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്ന് ജാമ്യ വ്യവസ്ഥ. കഴിഞ്ഞവര്‍ഷം ജൂണില്‍ നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Post a Comment

أحدث أقدم

AD01