യുവാവ് ഹൃദയാഘാതം മൂലം ഷാർജയിൽ മരണമടഞ്ഞു.


കണ്ണപുരം ഇരിണാവ് സ്വദേശിയും തളിപ്പറമ്പിൽ താമസക്കാരനുമായ യുവാവ് ഹൃദയാഘാതം മൂലം ഷാർജയിൽ മരണമടഞ്ഞു. തളിപ്പറമ്പ കോടതിക്ക് സമീപം ഇല്ലീസ് ലാന്റിൽ ജാസിം (32) ആണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. ഷാർജയിൽ താമസസ്ഥലത്ത് നോമ്പനുഷ്‌ഠിക്കാൻ പുലർച്ചെ ഭക്ഷണം കഴിക്കാൻ എഴുന്നേറ്റതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല. എഞ്ചിനീയറായ ജാസിം വയറിങ്ങ് ഉപകരണങ്ങളുടെ സ്ഥാപനം നടത്തിവരികയാണ്. എൽ വി അഷീദയാണ് ഭാര്യ. ഭാര്യയടക്കമുള്ള കുടുംബാംങ്ങളുo ഷാർജയിൽതന്നെയാണുള്ളത്. അടുത്ത ബുധനാഴ്ച്‌ച നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്തിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. ഇരിണാവ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് ജാസിമിൻ്റെ വീട്. സലീം-ഹൈറുന്നീസ ദമ്പതികളുടെ മകനാണ്. റാമിസ് സഹോദരനാണ്. ഖബറടക്കം ഷാർജയിൽ നടക്കും.

Post a Comment

أحدث أقدم

AD01

 


AD02