എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേ; കണ്ണൂർ മികച്ച വിമാനത്താവളം



കണ്ണൂർ: എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 2024-ലെ എയർപോർട്ട് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിവർഷം 20 ലക്ഷത്തിന് താഴെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കണ്ണൂരിന് അംഗീകാരം ലഭിച്ചത്. വിമാനത്താവളത്തിലെ ആഗമനം, ചെക് ഇൻ സൗകര്യങ്ങൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ, മറ്റു സൗകര്യങ്ങൾ തുടങ്ങി 32 ഘടകങ്ങളാണ്‌ സർവേക്കായി പരിഗണിക്കുന്നത്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പോർട്ടൽ വഴി യാത്രക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾകൂടി പരിഗണിച്ചാണ് മികച്ച വിമാനത്താവളത്തെ തിരഞ്ഞെടുക്കുന്നത്.

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01

 


AD02