ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് കൊലപ്പെട്ട കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ(33) വധശിക്ഷ നടപ്പാക്കിയതായി യുഎഇ. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.2025 ഫെബ്രുവരി 15നാണു ഷഹ്സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതെന്നു മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) ചേതന്‍ ശര്‍മ അറിയിച്ചു. അധികാരികള്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും മാര്‍ച്ച് 5 ന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു വധശിക്ഷ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ കേസിലാണു വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്‌റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്‌സാദി 2021ലാണ് അബുദാബിയിലെത്തിയത്. AMH സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷെഹ്‌സാദി അബുദാബിയിലെത്തിയത്.
WE ONE KERALA -NM
إرسال تعليق