മണിപ്പുരിൽ വീണ്ടും സംഘർഷം '




ഇംഫാൽ : രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പുരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയുടെ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ദേശീയപാത ഉപരോധിച്ച കുക്കി വിഭാഗത്തിൽപെട്ട സ്‌ത്രീകളുൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശത്തെ തുടർന്ന്‌ ദേശീയപാതകളിൽ പൊതുഗതാഗതം പുനഃരാരംഭിച്ചതിന്‌ പിന്നാലെയാണ്‌ കുക്കികളും സുരക്ഷാസേനയും ഏറ്റുമുട്ടിയത്‌. കാങ്‌പോക്പി, സേനാപതി ജില്ലകളിൽ പ്രതിഷേധവുമായെത്തിയവർ ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും തീയിട്ടു. സുരക്ഷാസേനയുടെ അകമ്പടിയോടെയെത്തിയ രണ്ട്‌ ബസുകൾക്കാണ്‌ തീയിട്ടത്‌. പ്രതിഷേധക്കാർക്ക്‌ നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു. കുക്കി ഭൂരിപക്ഷ മേഖലകളിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്‌. അതേസമയം, മണിപ്പുരിൽ വിവിധ ഭാഗങ്ങളിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങൾ കണ്ടെത്തി.

WE ONE KERALA -NM 



'

Post a Comment

أحدث أقدم

AD01

 


AD02