മാഹി റെയിൽവേ സ്റ്റേഷൻരാജ്യാന്തര നിലവാരത്തിലേക്ക്




മയ്യഴി : മാഹി റെയിൽവെ സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി മോടിപിടിപ്പിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. രാജ്യത്തെ ചെറിയ റെയിൽവെ സ്റ്റേഷനുകളുടെ വികസനത്തിനായി ആവിഷ്കരിച്ച അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. 95 ശതമാനത്തോളം പ്രവൃത്തിയും ഇതിനകം പൂർത്തിയായി.

അസൗകര്യങ്ങൾ ഏറെയുള്ള ഈ റെയിൽവേ സ്റ്റേഷനിൽ 10 കോടിയിൽപരം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പൂർത്തിയായിട്ടുള്ളത്. പ്രവേശനകവാടം ഉൾപ്പെടെയുള്ളവയുടെ പ്രവൃത്തികൾ നേരത്തേതന്നെ പൂർത്തിയാക്കി അതി മനോഹരമാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിന്റെ വലത് ഭാഗത്തും ഇടത് ഭാഗത്തും രണ്ടാമത്തെ പ്ലാറ്റ്ഫോമിനോട് ചേർന്നുമുള്ള പാർക്കിങ് ഏരിയകളും പൂർത്തിയായി. പ്ലാറ്റ്‌ഫോമിന്റെ ഷെൽട്ടർ ഉയരം കൂട്ടൽ, പ്ലാറ്റ്ഫോമിന്റെ തറയിൽ ഇരുഭാഗങ്ങളിലുമായി കടപ്പവിരിക്കൽ തുടങ്ങിയവയും പൂർത്തിയാക്കി. പൂന്തോട്ടം ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദമായ ഗ്രീൻപാർക്കിങ്‌ ഏരിയയും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷന്റെ ഇടതുവശത്തായി ബസ് ബേ, ഓട്ടോ പാർക്കിങ്‌, ടാക്സി പാർക്കിങ്‌ എന്നിവയ്ക്ക് സംവിധാനമുണ്ടാക്കിയിട്ടുണ്ട്.മുഴുവൻ വാഹനങ്ങൾക്കും പാർക്കിങ്ങിന് റെയിൽവേ നിരക്ക് ഈടാക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റിസർവേഷൻ കൗണ്ടറിൽ സൗകര്യങ്ങൾ വർധിപ്പിക്കൽ, സർക്കുലേറ്റിങ്‌ ഏരിയ നവീകരിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കിരിക്കാൻ മതിയായ ഇരിപ്പിടങ്ങളും മേൽക്കൂരയും സ്ഥാപിക്കൽ, ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ സ്ഥാപിക്കൽ, കുടിവെള്ളത്തിന് വാട്ടർടാങ്കുകൾ നിർമിച്ച് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ യാത്രക്കാർക്ക് സൗകര്യപ്രദമായ കാത്തിരിപ്പുകേന്ദ്രവും ടിക്കറ്റെടുക്കാനുള്ള കെട്ടിടവും പാർക്കിങ് ഏരിയയും ശൗചാലയവും നിർമാണവും, ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കൽ തുടങ്ങിയവയൊക്കെയും പൂർത്തിയായിട്ടുണ്ട്. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും നവീകരിച്ചു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02