അമ്മയ്ക്ക് മകന്റെ മർദ്ദനം; 55 വയസുകാരിയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു `

         


കോഴിക്കോട്: കണ്ണാടിപ്പൊയില്‍ മകൻ അമ്മയെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)ക്കാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. കുക്കറിന്റെ മൂടി കൊണ്ട് അടിച്ചാണ് മകൻ അമ്മയെ പരിക്കേൽപ്പിച്ചതെന്നാണ് പരാതി. ഭർത്താവിനും മകൻറെ ഭാര്യക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരിക്ക് ഏറ്റ രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02