മലപ്പുറത്ത് എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു


മലപ്പുറം തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പൊന്നാനി എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് മരിച്ചത്. പത്തൊൻപത് വയസായിരുന്നു. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അഷ്ഫാഖ്. തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപം വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പാറക്കാമുഗൾ കമലഹാസന്‍റെ മകൻ ആകാശ് ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. ഇരുമ്പനം ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആകാശ്. മൂന്ന് കുട്ടികൾ കുളത്തിൽ ഒരുമിച്ചിറങ്ങിയപ്പോൾ അപകടത്തില്‍പെടുകയായിരുന്നു.



Post a Comment

أحدث أقدم

AD01