കണ്ണൂർ:-ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമേകാന്‍ അണ്‍ലിമിറ്റഡ് ജിയോ ഹോട്ട്സ്റ്റാര്‍ ഓഫര്‍ കാലാവധി നീട്ടി ജിയോ.ഏപ്രില്‍ 15-ലേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. ഓഫര്‍ മാര്‍ച്ച് 17-നാണ് കമ്പനി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31ന് അവസാനിക്കേണ്ട ഓഫറാണ് ഇപ്പോള്‍ നീട്ടിയത്. ക്രിക്കറ്റ് സീസണ്‍ മുന്‍നിര്‍ത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോയിൽ. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസിവ് ഓഫറുകളുണ്ട്. ജിയോ സിമ്മും 299 രൂപയ്‌ക്കോ അതിന് മുകളിലോ ഉള്ള പ്ലാനും ഉണ്ടെങ്കില്‍ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ഈ ക്രിക്കറ്റ് സീസണ്‍ ആസ്വദിക്കാം.
WE ONE KERALA -NM
إرسال تعليق