ഇരിട്ടി: വള്ളിത്തോട് ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കുട്ടി യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി 11മണിയോടെ വള്ളിത്തോട് പെരിങ്കരി കവലയിൽ വെച്ചായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നും ബംഗലുരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടുപുഴ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയും പെരിങ്കരിക്കവലയിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരുക്കു പറ്റിയ സ്ക്കൂട്ടി യാത്രികരായ കുന്നോത്ത്പറമ്പ് സ്വദേശികളായ റസിം (17), മുഹമ്മദ് സബീഷ് (18) എന്നിവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
إرسال تعليق