ഉണക്ക കഞ്ചാവ് കടത്തികൊണ്ടു വന്നതിന് ബീഹാർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു


ഉണക്ക കഞ്ചാവ് കടത്തികൊണ്ടു വന്നതിന് ബീഹാർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഷഹനസ് അൻസാരി (40)യാണ് പിടിയിലായത്. 23 ഗ്രാം ഉണക്ക കഞ്ചാവ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് എക്സൈസ്  റേഞ്ച് ഓഫീസിലെ  എക്സൈസ്  ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആന്തൂർ  നണിചേരി എന്ന സ്ഥലത്ത് വെച്ച് പ്രതി പിടിയിലായത്. പ്രതിയുടെ പേരിൽ  എൻ ഡി പി എസ്  കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം, പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ഇബ്രാഹിം ഖലീൽ, മുഹമ്മദ്‌ ഹാരിസ്, കെ വി നികേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എം പി  അനു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Post a Comment

أحدث أقدم

AD01