തളിപ്പറമ്പ്: പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന മാനസിക അവസ്ഥയിൽ മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവ്യ ജോണിയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് പി എസ് അജേഷ് മോന്റെ ആലക്കോട് കോട്ടക്കടവിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 12-ന് ഉച്ചയോടെ കിടപ്പ് മുറിയിൽ ബോധമറ്റ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കൊല്ലം കുണ്ടറ കാഞ്ഞിരക്കോട് മായന്‍കോട് സ്വദേശിയാണ് ദിവ്യ ജോണി. ആലക്കോട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
WE ONE KERALA -NM
إرسال تعليق