ബെംഗളൂരു: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകൻ പിടിയിൽ. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴിൽ പരിശീലനം നടത്തുന്ന പെൺകുട്ടിയെ വീട്ടിൽവെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.
കൂടാതെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തതായി ഹുളിമാവ് പൊലീസ് പറഞ്ഞു.
إرسال تعليق