ഏറെക്കാലമായി കേരളം കാത്തിരിക്കുന്ന തിരുവനന്തപുരം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസും വൈകാതെ യാഥാർഥ്യമായേക്കും. സ്ലീപ്പർ ട്രെയിൻ തന്നെയാകും ഈ റൂട്ടിലും സർവീസ് നടത്തുക.സംസ്ഥാനത്ത് ഏറ്റവും തിരക്കുള്ള ട്രെയിൻ റൂട്ടുകളിലൊന്നാണിത്. ഇവിടേക്ക് വന്ദേ ഭാരത് സ്ലീപ്പർ എത്തിയാൽ ഐടി നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്കും തിരികെയും അതിവേഗ യാത്ര ഇതിലൂടെ സാധ്യമാകും. ഈ രണ്ട് റൂട്ടുകൾക്ക് പുറമെ കന്യാകുമാരി - ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ സർവീസിൻ്റെ സാധ്യതയും ഉയർന്നു കേൾക്കുന്നുണ്ട്.
16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ 1128 യാത്രക്കാരെ ഉൾക്കൊള്ളും. ചെന്നൈ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിൻ്റെ രൂപകൽപ്പന. നിലവിലെ 10 വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ 50 എണ്ണം നിർമിക്കാനുള്ള ഓർഡർ ചെന്നൈ ഐസിഎഫിന് ലഭിച്ചിട്ടുണ്ട്. 2026 -27 കാലയളവിലാകും ഈ ട്രെയിനുകൾ പുറത്തിറങ്ങുക.
ദീർഘദൂര യാത്രയ്ക്ക് സഹായകരമാകുന്ന തരത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമാണം. മികച്ച ഇൻ്റീരിയൽ, പാൻട്രി സൗകര്യം, മികച്ച സീറ്റുകൾ, ദുർഗന്ധ രഹിത ശുചിമുറി എന്നീ സൗകര്യങ്ങൾ എന്നിവ ഇവയിലുണ്ടാകും. വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്‌പ്ലേ. പ്രത്യേക പരിഗണനയുള്ളവർക്കുള്ള ബെർത്തുകളും ശൗചാലയങ്ങളും സ്ലീപ്പറിനുണ്ട്.
إرسال تعليق