മാതൃഭൂമി സര്‍ക്കുലേഷന്‍ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു



       

പയ്യന്നൂര്‍: മാതൃഭൂമി സര്‍ക്കുലേഷന്‍ ഓഫിസര്‍ കോഴിക്കോട് പൂക്കാട് നീലാംബരിയില്‍ ശിവന്‍ തെറ്റത്ത് (ശിവദാസന്‍/ 53) അന്തരിച്ചു. വെള്ളൂരിലെ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ ഇന്ന് വൈകീട്ട് നാലോടെ കുഴഞ്ഞു വീണാണ് മരണം. നാട്ടുകാര്‍ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇപ്പോള്‍ മാതൃഭൂമി തളിപ്പറമ്പ് മേഖലയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. സാംസ്‌കാരിക സംഘടനയായ സര്‍ഗ ജാലകം സംഘടിപ്പിച്ച പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് പയ്യന്നൂരില്‍ എത്തിയത്. മികച്ച പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശിവന്‍ ജോലി ചെയ്ത ഇടങ്ങളിലെല്ലാം വലിയ സൗഹൃദ വലയം സൂക്ഷിച്ചിരുന്നു. പൂക്കാട് കാഞ്ഞിലശ്ശേരിയിലെ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ബിനിത (ആര്‍.ടി.ഒ ഓഫിസ്, കോഴിക്കോട്). മകള്‍: ജഹനാര (ബിരുദ വിദ്യാര്‍ഥിനി,പയ്യന്നൂര്‍ കോളജ്). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ബിന്ദു, പരേതനായ സുരേന്ദ്രന്‍. തിങ്കളാഴ്ച രാവിലെ 11- ന് പയ്യന്നൂർ ഗാന്ധി പാർക്കിലും ജന്മനാടായ മുചുകുന്നിൽ ഉച്ചയ്ക്ക് മൂന്നിനും പൊതുദർശനമുണ്ടായിരിക്കും.സംസ്കാരം വൈകീട്ട് അഞ്ചിന് പൂക്കാട് കാഞ്ഞിലശേരി ശിവക്ഷേത്രത്തിന് സമീപത്തെ കന്മന വീട്ടുവളപ്പിൽ.

WE ONE KERALA -NM 






Post a Comment

أحدث أقدم

AD01