വഖഫ് സ്വത്തുക്കളിൽ തൽസ്‌ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വഖഫ് ബൈ യൂസർ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി. കലക്ടർമാർ ഇടപെട്ട് തൽസ്‌ഥിതി മാറ്റാൻ പാടില്ല. ബോർഡിലേക്കും കൗൺസിലിലേക്കും നിയമനം നടത്തരുത്. ഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇടക്കാല ഉത്തരവ് വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്‌ച സമയം നൽകി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതി പൂർണമായി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമംമൂലം ആർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി
കേസുമായി ബന്ധപ്പെട്ട തുടർവാദത്തിൽ നിയമനിർമാണത്തിന്റെ പശ്ചാത്തലം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വഖഫ് ഭൂമിയുടെ പേരിൽ പലയിടത്തും തർക്കങ്ങളുണ്ടായി. ഗ്രാമങ്ങൾ ഒന്നാകെപ്പോലും വഖഫ് ആകുന്ന നിലയുണ്ടായെന്നും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.
സുപ്രീംകോടതി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകും. വഖ്ഫ് ബൈ യൂസർ വ്യവസ്‌ഥ ഭേദഗതിയിലൂടെ ഒഴിവാക്കിയതിലും ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതിലുമടക്കമാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. കോടതി വഖ്ഫായി പ്രഖ്യാപിച്ചവ ഡിനോട്ടിഫൈ ചെയ്യരുതെന്നും വഖഫ് ബോർഡിൽ എക്സ് ഓഫീഷ്യ്യോ അംഗങ്ങളൊഴികെ എല്ലാവരും മുസ്ലീങ്ങളാകണമെന്നും സുപ്രീം കോടതി ഇന്നലെ വാക്കാൽ നിർദ്ദേശിച്ചിരുന്നു. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 73 ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
WE ONE KERALA -NM
إرسال تعليق