കണ്ണൂർ കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശി ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത.ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക പൊലീസ് ആണ് യുവതിയുടെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. നാളെ കസ്റ്റഡിയിലെടുത്ത യുവാവിനെ കേരള പൊലീസിന് കൈമാറും. കേസിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി കെ ധനഞ്ജയബാബു, കരിക്കോട്ടക്കരി സി ഐ കെ ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
إرسال تعليق