ദേശീയപാത നിര്‍മാണം ഈ വർഷം ഡിസംബറോടെ പൂര്‍ത്തിയാകും: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്



ദേശീയപാത നിര്‍മാണം ഈ വർഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാജ്യത്ത് ആദ്യമായി സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെയുള്ള മലയോരത്തെ, റോഡ് മാര്‍ഗം ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി, കേരളം മാറുകയാണ്. നവീകരിച്ച കോഴിക്കോട്ടെ, മുണ്ടോത്ത് – തെരുവത്ത്കടവ് റോഡ് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് സാക്ഷാത്കരിച്ചത്. നവീകരിച്ച മുണ്ടോത്ത്-തെരുവത്ത്കടവ് റോഡിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്, മുടങ്ങിപ്പോയിടത്തുനിന്ന് 45 മീറ്റര്‍ ആറുവരിപ്പാത പൂര്‍ത്തീകരണത്തോട് അടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയില്‍ 35 കിലോമീറ്റര്‍ റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ജില്ലയിലെ മറ്റു ആറ് റീച്ചുകളിലെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചി, പൂനൂര്‍ പാലങ്ങള്‍, പത്തോളം റോഡുകള്‍ എന്നിവ 245 കോടി രൂപയോളം ചെലവഴിച്ചാണ് നവീകരിച്ചതെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ കെ എം സച്ചിന്‍ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുണ്ടോത്ത് മുതല്‍ മൈക്കാട്ടിരിപ്പൊയില്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. 3.24 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്

WE ONE KERALA -NM 

 


Post a Comment

أحدث أقدم

AD01

 


AD02