മനോരമയുടെ മാർക്സിസ്റ്റ് വിരുദ്ധതയുടെ ഉദാഹരണമാണ് ‘മാസപ്പടി’ പ്രയോഗം: എം വി ഗോവിന്ദൻ മാസ്റ്റർ



മലയാള മനോരമയുടെ മാർക്സിസ്റ്റ് വിരുദ്ധതയുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ‘മാസപ്പടി’ പ്രയോഗമെനന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സിഎംആർഎൽകേസ് കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിപ്പൊക്കുന്നതാണെന്നും എക്സാലോജിക്കിനെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

“സാമ്പത്തികപരമായ എല്ലാം എക്സാലോജിക് നിർവഹിച്ചിട്ടുണ്ട്. സുതാര്യമായി രണ്ട് കമ്പനികൾ തമ്മിൽ നടന്ന ഇടപാടാണത്.ഇതിനെ തെറ്റായ രീതിയിൽ മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മകളായി പോയതുകൊണ്ട് രാഷ്ട്രീയപരമായി വലിച്ചിഴയ്ക്കുകയാണ്.മുഖ്യമന്ത്രിക്ക് എതിരായി രാഷ്ട്രീയപരമായി ഈ കേസിനെ ഉപയോഗിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു.മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാനായി അവർ ഇതിനെ ഉപയോഗിച്ചു.”-അദ്ദേഹം പറഞ്ഞു. ഷോൺ ജോർജ് ബിജെപിയിൽ പോയ അന്ന് വൈകിട്ടാണ് എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. കേന്ദ്രസർക്കാരും ബിജെപിയിലേക്ക് ചേർന്ന ഈ പുത്തൻ കൂട്ടുകാരനും ചേർന്നു. ഇതിനൊപ്പം മാത്യു കുഴൽനാടനും ചേർന്നു.കോടതിയുടെ മുന്നിൽ നിൽക്കുന്ന വിഷയത്തിൽ ധൃതിപിടിച്ച് നടപടിയെടുക്കേണ്ട ഒരു കാര്യവുമില്ല കോടതിയുടെ വിധി വരുന്നതിനു മുൻപ് കുറ്റപത്രം സമർപ്പിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്തും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര ഏജൻസികൾ പലപ്പോഴും എടുക്കുന്ന നിലപാടുകൾ ഏകപക്ഷീയമായി സർക്കാരിനും ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരെയുള്ളതാണ്. എന്താണ് അവരുടെ ലക്ഷ്യമെന്ന് ഇതിലൂടെ പകൽവെളിച്ചം പോലെ വ്യക്തമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മുഖ്യമന്ത്രിക്കും മക്കൾക്കും എതിരായി അതിശക്തമായി രംഗത്ത് വന്ന ചില മാധ്യമങ്ങളുണ്ട്. സിഎംആർഎൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയ യുഡിഎഫിന്റെ നേതാക്കൾ ഉണ്ട്. അവരെപ്പറ്റി മാധ്യമങ്ങൾക്ക് ഒന്നും മിണ്ടാനില്ലെന്നും രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടിയാണ് നീക്കം എന്നത് ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

أحدث أقدم

AD01

 


AD02