'യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ല,ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നു';മുഖ്യമന്ത്രി


കല്‍പ്പറ്റ: യുഡിഎഫ് ഭരണകാലത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ പരിഹാസം. യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ല, ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേതാണ്. ഇപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ തോതിലുള്ള കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വളരെ മികച്ചതാണ്. വിദ്യാലയങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. സ്‌കൂളുകള്‍ ഹൈടെക്ക് ആയി മാറിയിട്ടുണ്ട്. ഈ മാറ്റം ഉണ്ടാവാന്‍ കാരണം ആവശ്യമായ ഫണ്ട് കൃത്യമായി ചെലവഴിച്ചു എന്നതാണ്. നാടിന്റെ ഭാവി കണ്ടുകൊണ്ട് ഫണ്ട് ചെലവിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണല്‍ ഹൈവേ വികസനത്തില്‍ നിര്‍ഭാഗ്യകരമായ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇപ്പോഴുള്ള റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ മനസ് കുളിര്‍ക്കും. വല്ലാത്ത അനുഭൂതിയാണ്.പുരോഗതിയിലേക്കുള്ള നല്ല മാറ്റം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമായി. കൊവിഡിലും വീഴാത്ത സംവിധാനമായിരുന്നു കേരളത്തില്‍. കിഫ്ബിയിലൂടെയുണ്ടാകുന്ന വികസനത്തെ കുറിച്ച് പറഞ്ഞപോള്‍
വലിയ പരിഹാസമായിരുന്നു. 50000 കോടിയല്ല 90000 കോടിയുടെ വികസനം കിഫ്ബിയിലൂടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിനായി നിരവധി ഓഫറുകള്‍ വന്നു. ഡിവൈഎഫ്‌ഐ നൂറു വീടുകളുടെ ഓഫര്‍ നല്‍കി. വേഗതയില്‍ സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Post a Comment

أحدث أقدم

AD01