ഇരിട്ടി:എറണാകുളം കാക്കനാട് ഓണ്‍ ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന നടത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍.
കണ്ണൂര്‍ ഇരിട്ടി വളള്യാട് ഫൈവ് സ്റ്റാർ ക്രഷറിനു സമീപം ആക്കപാറ ഹൗസിൽ അനൂപ് (24)നെയാണ് ആറ് ഗ്രാം എം ഡി എം എയുമായി എക്‌സൈസ് സംഘം പിടികൂടിയത്.
കോംബിങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധന യില്‍ എറണാകുളം കാക്കനാട് പൈപ്പ് ലൈന്‍ ഭാഗത്തു നിന്നുമാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടിയത്.
കോളേജ് വിദ്യാര്‍ഥി കളെ ലക്ഷ്യമിട്ട് ബംഗലുരൂവില്‍ നിന്നാണ് വിൽപ്പനക്കായി ലഹരി മരുന്ന് എത്തിച്ചി രുന്നത്.
ഏതാനും വര്‍ഷങ്ങ ളായി ടാക്‌സി സേവനത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തി വരികയായിരുന്നു.ഇയാളെന്നും രഹസ്യ വിവര ത്തിൻ്റെ അടിസ്ഥാ നത്തിൽ എക്സൈസ് സംഘത്തിൻ്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന ഇയാൾ വിഷുദിന തലേന്ന് ലഹരി വില്പന നടത്താന്‍ ശ്രമിക്കു ന്നതി നിടയിലാണ് പിടിയിലായത്.
ഇയാൾ അന്തർ സംസ്ഥാന ബന്ധമുള്ള വൻ ലഹരി മാഫിയ സംഘത്തിൻ്റെ കണ്ണിയാണെന്നും സ്വദേശമായ ഇരിട്ടി, കീഴൂർ, വളള്യാട് പ്രദേശത്തുൾപ്പെടെ മയക്കുമരുന്നു ഇടപാട് നടത്തുന്നതായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ പ്രദേശങ്ങളിലുൾപ്പെടെ ഇയാളുടെ സഹായി കളുടെ വിവരങ്ങളും എക്സൈസ് സംഘത്തിന് ലഭിച്ചിട്ടു ണ്ടെന്നും ഇവരുൾ പ്പെടെ എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
إرسال تعليق