ശങ്കരനാരായണൻ, മകളെയോർത്ത് കണ്ണീരുണങ്ങാതെ മരണം വരെ

 


മലപ്പുറം: ശങ്കരനാരായണൻ ഈ പേര് പെൺമക്കളുള്ള അച്ഛന്മാർക്കാർക്കാർക്കും മറക്കാനാകില്ല. കൊലക്കേസിൽ അറസ്റ്റ് ചെയ്യുമ്പോഴും ജയിലിൽ കിടക്കുമ്പോഴും ഇത്രയേറെ വീരപരിവേഷം കിട്ടിയ മറ്റൊരു 'പ്രതി'യും സംസ്ഥാനത്ത് വേറെ കാണില്ല. ജയിലുകളിൽ ശങ്കരനാരായണന് കിട്ടിയിരുന്ന അഭിനന്ദന കത്തുകളുടെ എണ്ണം അത് സാക്ഷ്യപ്പെടുത്തുന്നു ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ. പെൺമക്കളുള്ള മാതാപിതാക്കളുടെ മനസിൽ ആ അപ്പന് എങ്ങനെയാണ് വീരപരിവേഷം ലഭിച്ചത് 2001 ഫെബ്രുവരി 9. ആ വൈകുന്നേരമാണ് ശങ്കരനാരായണന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. 13 വയസ് മാത്രം പ്രായമുള്ള മകൾ കൃഷ്ണപ്രിയ സ്കൂൾ വിട്ട് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലിൽ അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്ള തോട്ടത്തിൽ നിന്ന് കണ്ടത്തി .തിരച്ചിലിന് മുന്നിലുണ്ടായിരുന്ന അയൽവാസി മുഹമ്മദ് കോയ (24) പിന്നീട് മുങ്ങി. സ്ത്രീകളെ ഉപദ്രവിച്ചതും ഒളിഞ്ഞുനോട്ടത്തിനും ലഹരിക്കേസുകളിലും മറ്റും പ്രതിയായ കോയയെ പൊലീസ് പിടികൂടി. കൃഷ്ണ‌പ്രിയയെ കൊന്ന് തള്ളുന്നതിനിടെ ഇയാൾ കൈക്കലാക്കിയ ആഭരണവും കണ്ടെടുത്തു. വൈകാതെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് ആണ് ശങ്കരനാരായണൻ കൊലപ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു കേസെടുത്തത്. സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ തെളിവുകളുടെ അഭാവത്തിൽ ശങ്കരനാരായണനെ വെറുതെവിടുകയായിരുന്നു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02