വേനലിൽ ഉരുകിയൊലിക്കുകയാണ് കേരളം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു റീഫ്രഷിങ് സ്പെഷൽ ഡ്രിങ്ക് ആയാലോ? സിംപിളായി കുറഞ്ഞ സമയത്തിനുള്ളിൽ ഉള്ളം തണുപ്പിക്കുന്ന ഒരു സ്മൂതി ഇതാ
ആവശ്യമായ ചേരുവകൾ
- ബാർലി – കാൽ കപ്പ്
- ഗോതമ്പ് – കാൽകപ്പ്
- ഏലക്കപ്പൊടി – അര ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
- പാൽ – അര ലിറ്റർ
- വെള്ളം – അര ലിറ്റർ
- ഇളനീർ കാമ്പ് – അരക്കപ്പ്
- ഐസ് ക്യൂബ് – ആവശ‍്യത്തിന്
- ഡ്രൈ ഫ്രൂട്ട്സും നട്സും – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
- ബാർലിയും ഗോതമ്പും വൃത്തിയാക്കി കുതിർത്തു വെക്കുക. അൽപം വെള്ളമൊഴിച്ച് അരച്ച് പാലെടുത്തു മാറ്റി വെക്കാം.
- പാലും പഞ്ചസാരയും വെള്ളവും തിളച്ചുവരുമ്പോൾ അതിലേക്ക് ഈ പാൽ കൂട്ട് ഇളക്കി തിളപ്പിച്ച് ഏലക്കപ്പൊടി ചേർത്ത് മാറ്റി വെക്കാം.
- തണുത്ത ശേഷം ഇളനീർ കാമ്പും ഐസ് ക്യൂബുകളും ചേർത്തരച്ചു ഡ്രൈ ഫ്രൂട്ട്സും നട്ട്സും യോജിപ്പിച്ച് സെർവ് ചെയ്യാം.
إرسال تعليق