സി പി ഐ (എം) ശ്രീകണ്ഠാപുരം, ഇരിട്ടി ഏരിയ കമ്മിറ്റി അംഗമായും അവിഭക്ത ഉളിക്കൽ, ശ്രീകണ്ഠാപുരം ലോക്കൽ സെക്രട്ടറിയായും ദീർഘകാലം പാർട്ടിയെ നയിച്ച സ. എം വി പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു. നുച്യാട് ടൗണിൽനടന്ന പരിപാടി സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം കെ വി സുമേഷ്എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സി പി ഐ (എം ) ഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർഹുസൈൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജി ദിലീപ്, കോമള ലക്ഷ്മണൻ, ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, പേരട്ട ലോക്കൽ സെക്രട്ടറി ഉത്തമ്മൻ കല്ലായി, ശ്രീകണ്ഠാപുരം ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ മാഷ്, നുച്യാട് ലോക്കൽ കമ്മറ്റി അംഗം വി ബി ഷാജു, കെ ജനാർദനൻ മാഷ്, ഇ എസ് സത്യൻ തുടങ്ങിയവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ഡയസ് തോമസ്സ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സി പി ഐ (എം) നുച്യാട് ലോക്കൽ സെക്രട്ടറി പി വി ഉഷാദ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ നിർമിക്കുന്ന എം വി പതമനാഭൻ ഹാൾ നിർമ്മാണത്തിലേക്കുള്ള സാമ്പത്തിക സഹായം പപ്പേട്ടന്റെ ഭാര്യ കല്യാണി ടീച്ചർ കെ വി സുമേഷ് എം എൽ എയ്ക്ക് കൈമാറി.
إرسال تعليق