വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികളുടെ സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് എഎ റഹീം എംപി. വിവിധ സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികളെ സംരക്ഷിക്കണമെന്നും മറ്റ് സംസ്ഥാനങ്ങളിൽ കശ്മീരി വിദ്യാർത്ഥികൾ ഭീഷണി നേരിടുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡെറാഡൂണിൽ വർഗീയ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടുപോകാൻ നിർബന്ധിതരായിരുന്നു. ഇത് എംപി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം വളർത്തുന്നുവെന്നും വിദ്യാർഥികൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും എഎ റഹീം എം പി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
إرسال تعليق