വിഷു ബമ്പർ 12 കോടി,പാലക്കാട്‌ വിറ്റ ടിക്കറ്റിന്; ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്


വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു പേർക്ക്. രണ്ടാം സമ്മാനം നേടിയവർ 1.VA 699731,2.VB 207068,3.VC 263289,4.VD 277650,5.VE 758876, 6.VG 203046. ഒന്നാം സമ്മാനം പാലക്കാട്‌ വിറ്റ ടിക്കറ്റിനാണ്. പാലക്കാട്‌ ജില്ലയിലെ ജസ്വന്ത്‌ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. വിപണിയിലെത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള കണക്കുകൾ പ്രകാരം 42,17, 380 ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. ണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്.



Post a Comment

أحدث أقدم

AD01