20 നില കെട്ടിടം, 40 ഓളം റെസ്റ്റോറന്ററുകളും, സെൻട്രൽ പാർക്കും; കപ്പലിൽ ഒരു വമ്പൻ സിറ്റി

 


20 നില കെട്ടിടവും, 40 ഓളം റെസ്റ്റോറന്ററുകളും തീയേറ്ററും സെൻട്രൽ പാർക്കുമെല്ലാമുള്ള ഒരു വമ്പൻ സിറ്റി, എവിടെ നോക്കിയാലും പല വിനോദങ്ങളിലായി ഏർപ്പെട്ടിരിക്കുന്ന ആളുകൾ, ഇതെല്ലം ഒരു കപ്പലിനുള്ളിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പക്ഷെ സത്യമാണ് ഫ്ലോട്ടിങ് സിറ്റി എന്നറിയപ്പെടുന്ന ഒരു ആഡംബര കപ്പലാണ് ഈ അതിശയകരമാം വിധമുള്ള സജ്ജീകരണങ്ങളുമായി കടലിൽ ഒഴുകി നടക്കുന്നത്.

2, 50,800 ടണ് തൂക്കമുള്ള ഈ കപ്പലിൽ ഏതാണ്ട് 10000 ഓളം ആളുകളാണ് യാത്രക്കാരും, കപ്പൽ ജീവനക്കാരുമായുണ്ടായിരുന്നത്. കടലിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക്, 40 റെസ്റ്റോറന്റ്,അനവധി സ്വിമ്മിങ് പൂളുകൾ, തീയെറ്ററുകൾ, അക്വാ ഡോം, സെൻട്രൽ പാർക്ക്, കരീബീയൻ ബീച്ചുകൾ, സ്ട്രീറ്റ് പെരേഡുകൾ എന്നിവയാണ് കപ്പലിന്റെ പ്രധാന ആകർഷണം.

റോയൽ കരീബിയൻ ഇന്റർനാഷണൽ എന്ന കമ്പനിയുടെ ഉടമസ്ഥയിലുള്ള ഈ കപ്പൽ 2024 ജനുവരിയിലാണ് നിർമ്മിച്ചത്. ഇപ്പോൾ, ലോകത്തെ തന്നെ ഈ ഏറ്റവും വലിയ അത്യാഢംബര ‘ഐക്കൺ ഓഫ് ദ സീസ്’ എന്ന കപ്പലിൽ ഇന്ത്യയിൽ നിന്നും മലയാളികളുൾപ്പടെ ഒരു വലിയ സംഘം പല രാജ്യങ്ങളിലായി ചുറ്റിയുള്ള യാത്ര പൂർത്തിയാക്കി തിരിച്ചെത്തി

കേരളത്തിലെ അറിയപ്പെടുന്ന ട്രാവൽ കമ്പനിയായ ബെന്നീസ്‌ റോയൽ ടൂർസാണ് യാത്ര ഒരുക്കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയ ബെന്നി പാനികുളങ്ങര നേതൃത്വം കൊടുത്ത സംഘത്തിൽ ചലച്ചിത്ര സംവിധായകനായ ലാൽ ജോസ് ഉൾപ്പെടെ 48 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നും ആദ്യമായിട്ടാണ് ഇത്ര വലിയ ഒരു സംഘം കപ്പലിൽ യാത്ര ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

ഫ്ലോറിഡയിലെ മയാമിയിൽനിന്ന്  യാത്ര തുടങ്ങി മെക്സികോ, ഹോണ്ടുറാസ്, ബഹാമാസ് ഉൾപ്പെടെ 3 രാജ്യങ്ങൾ സന്ദർശിച്ച്  തിരിച്ചെത്തുകയായിരുന്നു. മെക്സിക്കോയിലെ മായൻ പിരമിഡുകളും, അമ്പലങ്ങളും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴപ്പുറ്റായ മെസോ അമേരിക്കൻ റീഫ്, അറ്റ്ലാന്റിസ് അന്തർ വാഹിനിയിലും, ഹോണ്ടുറാസിലെ റോത്താൻ ഐലന്റും, ബഹമാസ് എന്ന രാജ്യങ്ങളുമെല്ലാം കണ്ടാണ് കപ്പലിനുള്ളിലെ ഒരു ആഡംബര സിറ്റിയിലുള്ള യാത്ര.



Post a Comment

أحدث أقدم

AD01

 


AD02